സം​സ്ഥാ​ന​ത്ത് 24 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; കാ​സ​ർ​ഗോ​ഡ് മു​ന്നി​ൽ

07:05 PM Apr 01, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച 24 പേ​ർ​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കാ​സ​ർ​ഗോ​ഡ് 12, എ​റ​ണാ​കു​ളം മൂ​ന്ന്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ൽ ര​ണ്ടു പേ​ർ​ക്കു വീ​ത​വും പാ​ല​ക്കാ​ട് ഒ​രാ​ൾ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 265 ആ​യി ഉ​യ​ർ​ന്നു.

കോ​വി​ഡ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് 237 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ ഒ​മ്പ​ത് പേ​ർ വി​ദേ​ശി​ക​ളാ​ണ്. 1,46,130 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 622 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ഇ​ന്ന് 123 പേ​രെ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 191 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ മ​ല​യാ​ളി​ക​ളാ​ണ്. ഏ​ഴു പേ​ർ വി​ദേ​ശി​ക​ളും. സ​മ്പ​ർ​ക്കം മൂ​ലം 67 പേ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ടു.

ഇ​തു​വ​രെ 26 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇ​തി​ൽ നാ​ല് വി​ദേ​ശി​ക​ളു​മു​ണ്ട്. ഇ​ന്ന് ര​ണ്ട് പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലു​ള്ള​വ​രാ​ണ് പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്രതിദിന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.