ന്യൂഡൽഹി: സർക്കാർ കാൻസർ ആശുപത്രിയിലെ ഡോക്ടർക്കു കോവിഡ് പോസീറ്റീവ് സ്ഥിരീകരിച്ചു. ഈസ്റ്റ് ഡൽഹിയിലെ ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർക്കാണു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
ഇതേതുടർന്ന് ആശുപത്രി താത്കാലികമായി അടച്ചു. ഒപി പ്രവർത്തനമടക്കം നിർത്തിവയ്ക്കാനാണ് ഡൽഹി സർക്കാർ നിർദേശിച്ചത്. ഡോക്ടർക്ക് എങ്ങനെ രോഗം ബാധിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
യുകെയിൽനിന്ന് തിരിച്ചെത്തിയ ഇദ്ദേഹത്തിന്റെ സഹോദരനെയും സഹോദരന്റെ ഭാര്യയേയും ഡോക്ടർ സന്ദർശിച്ചിരുന്നു. ഇതുവഴി രോഗം വരാനാണ് സാധ്യതയെന്നാണു വിലയിരുത്തൽ. ഡോക്ടർ വിദേശ യാത്ര നടത്തുകയോ, കോവിഡ് രോഗിയെ പരിചരിക്കുകയോ ചെയ്തിട്ടില്ല.
ഡൽഹിയിൽ ഡോക്ടർ കോവിഡ് പോസീറ്റീവ്; സർക്കാർ കാൻസർ ആശുപത്രി അടച്ചു
05:25 PM Apr 01, 2020 | Deepika.com