കാസർഗോഡ്: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നതിന് സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു.
ഡോക്ടർമാർ, എംബിബിഎസ് കഴിഞ്ഞിട്ടുള്ള ഹൗസ് സർജൻമാർ, എംബിബിഎസ് അവസാന വർഷ വിദ്യാർഥികൾ, നേഴ്സിംഗ് കോഴ്സ് പാസായി പ്രവൃത്തി പരിചയമുള്ളവർ, നേഴ്സിംഗ് കോഴ്സ് അവസാന വർഷ വിദ്യാർഥികൾ, ഹെൽത്ത് വർക്കർ, സാനിറ്ററി വർക്കർ കോഴ്സ് കഴിഞ്ഞിട്ടുള്ളവർ എന്നിവരെയാണ് ആവശ്യമുള്ളത്. ഇവർക്ക് സൗജന്യ യാത്ര, ഭക്ഷണം, താമസ സൗകര്യം എന്നിവ ഒരുക്കും.
മറ്റു ജില്ലകളിൽ ജോലി ചെയ്യുന്നവർക്കും വിവിധ കാരണങ്ങളാൽ ജില്ല വിട്ടുപോകാൻ കഴിയാത്ത ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കാളികളാവാം. താത്പര്യമുള്ളവർ 9447496600 എന്ന ജില്ലാ കളക്ടറുടെ വാട്സ്ആപ്പ് നന്പറിലേക്ക് പേര്, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം ഫോണ്‍ നന്പർ എന്നിവ അയക്കണം.
കാസർഗോഡിന് സന്നദ്ധ പ്രവർത്തകരെ വേണം; അഭ്യര്‍ഥിച്ച് കളക്ടർ സജിത് ബാബു
04:52 PM Apr 01, 2020 | Deepika.com