കണ്ണൂർ: ആറളത്ത് പനി ബാധിച്ച് പെൺകുട്ടി മരിച്ചു. ആറളം കീഴ്പ്പള്ളി കമ്പത്തിൽ രഞ്ജിത്തിന്റെ മകൾ അഞ്ജനയാണ് (അഞ്ച്) മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് കുട്ടി മരിച്ചത്.
കൊറോണ വൈറസ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ കുട്ടിയുടെ സ്രവം പരിശോധിക്കും. ഇതിനു ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കൂ. മൃതദേഹം ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
ആറളത്ത് പനി ബാധിച്ച് പെൺകുട്ടി മരിച്ചു; സ്രവം പരിശോധിക്കും
04:49 PM Apr 01, 2020 | Deepika.com