രാജ്യത്ത് കോവിഡ് മരണം 39 ആയി

04:19 PM Apr 01, 2020 | Deepika.com
ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ആയി. 1,723 പേർക്ക് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. 148 പേർ രോഗവിമുക്തി നേടി. പഞ്ചിമ ബംഗാളിലും യുപിയിലും ഇന്ന് രണ്ട് പേർ വീതം കൊറോണ ബാധിച്ചു മരിച്ചു.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ലും, ദു​ബാ​യി​ലും കോ​വി​ഡ് ബാ​ധി​ച്ച് ഓ​രോ മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി തോ​മ​സ് ഡേ​വി​ഡ് ആ​ണ് അ​മേ​രി​ക്ക​യി​ല്‍ മ​രി​ച്ച​ത്. ന്യൂ​യോ​ര്‍​ക്കി​ലെ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. തൃ​ശൂ​ര്‍ മൂ​ന്നു​പീ​ടി​ക തേപ​റ​മ്പി​ല്‍ പ​രീ​ത് ആ​ണ് ദു​ബാ​യി​ല്‍ മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ദു​ബാ​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വ്യാഴാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വീഡിയോ കോൺഫറൻസ് മുഖേനയാണ് യോഗം. ‌