"അതിര് കടന്ന് കർണാടക'; മനുഷ്യത്വരഹിതമെന്ന് ഹൈക്കോടതി

03:13 PM Apr 01, 2020 | Deepika.com
കൊ​ച്ചി: ക​ർ​ണാ​ട​ക അ​തി​ർ​ത്തി അ​ട​ച്ച വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ൽ. ക​ർ​ണാ​ട​ക​യു​ടെ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​ത​മെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. കേ​ര​ള സ​ർ​ക്കാ​രാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​തി​ർ​ത്തി കൈ​യേ​റി​യാ​ണ് ക​ർ​ണാ​ട​ക റോ​ഡു​ക​ൾ അ​ട​ച്ച​തെ​ന്ന് കേ​ര​ളം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. കാ​സ​ർ​ഗോ​ഡ്-​മം​ഗ​ലാ​പു​രം അ​തി​ർ​ത്തി​യി​ലെ പ​ത്തോ​ർ റോ​ഡാ​ണ് ക​ർ​ണാ​ട​ക അ​ട​ച്ച​തെ​ന്ന് കേ​ര​ളം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

200 മീ​റ്റ‍​ർ കേ​ര​ള അ​തി​ർ​ത്തി​യി​ലേ​ക്ക് ക​ർ​ണാ​ട​ക അ​തി​ക്ര​മി​ച്ച് ക​യ​റി​യി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക അ​തി​ർ​ത്തി അ​ട​ച്ച​തു​മൂ​ലം ചി​കി​ത്സ കി​ട്ടാ​തെ ആ​റ് പേ​ർ മ​രി​ച്ചു​വെ​ന്നും കേ​ര​ളം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

ക​ർ​ണാ​ട​ക​യു​ടെ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. മ​റ്റ് രോ​ഗ​ങ്ങ​ൾ കാ​ര​ണം ആ​ളു​ക​ൾ മ​രി​ച്ചാ​ൽ ആ​ര് സ​മാ​ധാ​നം പ​റ​യു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കോ​വി​ഡ് ഉ​ള്ള​യാ​ളെ മാ​ത്ര​മേ പ​രി​ശോ​ധി​ക്കു​വെ​ന്ന് ഡോ​ക്ട​ർ പ​റ​യു​മോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.

അ​തേ​സ​മ​യം കാ​സ​ർ​ഗോ​ഡു നി​ന്നു​ള്ള ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ക​ർ​ണാ​ട​ക എ​ജി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. കൂ​ർ​ഗ്, മം​ഗ​ലാ​പു​രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​നാ​കി​ല്ല.

രോ​ഗ ബാ​ധി​ത​മാ​യ ഒ​രു പ്ര​ദേ​ശ​ത്തെ മ​റ്റൊ​രു പ്ര​ദേ​ശ​ത്തു നി​ന്ന് വേ​ർ​തി​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ക​ർ​ണാ​ട​ക കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ മ​റ്റ് അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കെ​ങ്കി​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​രെ വേ​ർതി​രി​ച്ചു ക​ണ്ട് പി​ടി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ർ​ണാ​ട​ക.

ത​ല​പ്പാ​ടി ദേ​ശീ​യ ഹൈ​വേ അ​ട​ക്കം അ​ഞ്ച് റോ​ഡു​ക​ളാ​ണ് ക​ർ​ണാ​ട​ക മ​ണ്ണി​ട്ട് അ​ട​ച്ച​ത്. ഇ​തു​വ​ഴി അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​ന് വ​രു​ന്ന ആം​ബു​ല​ൻ​സു​ക​ളെ​പ്പോ​ലും ക​യ​റ്റി വി​ടു​ന്നി​ല്ല.

കേന്ദ്രത്തിന്‍റെ കീഴിലുള്ള ദേശീയപാത അടക്കാൻ ഒരു സംസ്ഥാനത്തിനും അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. മനുഷ്യാവകാശ ലംഘനമുണ്ടായാൽ ഇട​പെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അ​തി​ർ​ത്തി അ​ട​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്ന് ത​ന്നെ തീ​രു​മാ​നം അ​റി​യി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലെ​ങ്കി​ൽ ഉ​ത്ത​ര​വ് ഇ​റ​ക്കേ​ണ്ടി​വ​രു​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​ന്ന് അ​ഞ്ച​ര​യ്ക്ക് ഹൈ​ക്കോ​ട​തി വീ​ണ്ടും ചേ​രും.