ബംഗളൂരു: കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കർണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ഒരു വർഷത്തെ ശമ്പളം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക നൽകുകയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും സാധിക്കുന്നവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും കർണാടക മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഒരു വർഷത്തെ ശമ്പളം ദുരിതാശ്വാസത്തിന് നൽകി യെദിയൂരപ്പ
03:00 PM Apr 01, 2020 | Deepika.com