തിരുവനന്തപുരം: കോവിഡ്19യുടെ പശ്ചാത്തലത്തിൽ റേഷൻ കാർഡുള്ളവർക്കും ഇല്ലാത്തവർക്കും ഭക്ഷ്യധാന്യ കിറ്റ് സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 350 കോടി രൂപ ഭക്ഷ്യ പൊതുവിതരണ വകുപ്പിന് അനുവദിച്ചു.
കൊവിഡിനെ തുടർന്നു പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇന്ന് ആരംഭിച്ചിരുന്നു. എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും (നീല, വെള്ള കാർഡുകൾക്ക്) റേഷൻ വിതരണം നടത്തുന്നത്.
പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നന്പർ ഉള്ളവർക്ക് ഇന്ന് റേഷൻ നൽകും. രണ്ട്, മൂന്ന് അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നന്പർ ഉള്ളവർക്ക് വ്യാഴാഴ്ചയും നാല്, അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്ന നന്പർ ഉടമകൾക്ക് വെള്ളിയാഴ്ചയും റേഷൻ നൽകും.
ആറ്, ഏഴ് അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് നാലാം തീയതിയും എട്ട്, ഒൻപത് അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് അഞ്ചാം തീയതിയും റേഷൻ നൽകുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് വാങ്ങാനും അവസരമുണ്ടാകും.
റേഷൻ കാർഡില്ലാത്തവർക്കും ഭക്ഷ്യധാന്യകിറ്റ്
01:33 PM Apr 01, 2020 | Deepika.com