ഒ​മാ​നി​ൽ ആ​ദ്യ കോ​വി​ഡ് മ​ര​ണം; ഇ​ന്നു​ മു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ

12:09 PM Apr 01, 2020 | Deepika.com
മ​സ്ക്ക​റ്റ്: ഒ​മാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​ൻ മ​രി​ച്ചു. രാ​ജ്യ​ത്തെ ആ​ദ്യ കൊ​റോ​ണ മ​ര​ണ​മാ​ണി​ത്. ഇ​തോ​ടെ ഒ​മാ​നി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. അ​ത്യാ​വ​ശ്യ​ത്തി​നു മാ​ത്ര​മേ പൗ​ര​ന്മാ​ർ​ക്കും സ്ഥി​ര താ​മ​സ​ക്കാ​ർ​ക്കും യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കൂ. സ്വ​ദേ​ശി​ക​ൾ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നൊ​പ്പം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും രാ​ജ്യ​ത്തെ സ്ഥി​ര താ​മ​സ​ക്കാ​ർ റ​സി​ഡ​ന്‍റ് കാ​ർ​ഡും ക​രു​തി​യി​രി​ക്ക​ണം.

സൗ​ദി അ​റേ​ബ്യ​യി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​തു​വ​രം 1,563പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 10 പേ​ർ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. മ​ക്ക, മ​ദീ​ന ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 13 പ്ര​വ​ശ്യ​ക​ളി​ൽ സ​ന്പൂ​ർ​ണ ക​ർ​ഫ്യൂ​വും റി​യാ​ദ്, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.