നി​സാ​മു​ദീ​ൻ ദൗ​ത്യം: അ​ജി​ത് ഡോ​വ​ലി​ന് നി​രീ​ക്ഷ​ണ ചു​മ​ത​ല

11:59 AM Apr 01, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: നി​സാ​മു​ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ദൗ​ത്യ​ത്തി​ന്‍റെ ചു​മ​ത​ല ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യ അ​ജി​ത് ഡോ​വ​ലി​ന്. കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ് അ​ജി​ത് ഡോ​വ​ലി​ന് ചു​മ​ത​ല ന​ൽ​ക​യി​ത്.

നി​സാ​മു​ദീ​നി​ലെ മ​ർ​ക്ക​സ് മൗ​ലാ​ന​യു​മാ​യി അ​ജി​ത് ഡോ​വ​ൽ സം​സാ​രി​ച്ചു. നി​ല​വി​ൽ ആ​ളു​ക​ളെ​യെ​ല്ലാം ഒ​ഴി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ.

നി​സാ​മു​ദീ​ൻ ത​ബ്ലീ​ഗ് ജ​മാ​അ​ത്തി​ൽ പ​ങ്കെ​ടു​ത്ത 8,000 പേ​രെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മ​മെ​ന്ന് കേ​ന്ദ്രം. അ​തേ​സ​മ​യം നി​സാ​മു​ദി​നി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ത​മി​ഴ്നാ​ട്ടി​ലേ​ക്കും തെ​ലു​ങ്കാ​ന​യി​ലേ​ക്കും മ​ട​ങ്ങി​യ 65 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

മ​ലേ​ഷ്യ​യി​ൽ കോ​വി​ഡ് പ​ട​രാ​ൻ ഇ​ട​യാ​ക്കി​യ സ​മാ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ല​രും നി​സാ​മു​ദീ​നി​ലും എ​ത്തി​യി​രു​ന്നു. ഇ​തി​ൽ ഒ​രു മ​ല​യാ​ളി​യും ഉ​ണ്ടെ​ന്നാ​ണ് വി​വ​രം. കോ​വി​ഡി​നെ പി​ടി​ച്ചു നി​ർ​ത്താ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് നി​സാ​മു​ദീ​ൻ സം​ഭ​വം.