ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് 19; ഡ​ല്‍​ഹി കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​ട​ച്ചു

10:59 AM Apr 01, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി; ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹിയിലെ സർക്കാർ ആശുപത്രി അടച്ചു. ഡൽഹി കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടിലെ ഒ​പി​ഡി, ഓ​ഫീ​സ്, ലാ​ബ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ണ് അ​ട​ച്ച​ത്. ഇ​വി​ടം അ​ണു​വി​മു​ക്ത​മാ​ക്കു​ക​യാ​ണ്.

ഡോ​ക്ട​റു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ള്‍ യു​കെ​യി​ല്‍ നി​ന്നും എ​ത്തി​യി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്നും ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗം പ​ക​ര്‍​ന്ന​താ​കാ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.