ചിറ്റൂർ: മില്‍മ പാല് സംഭരിക്കാത്തതിനെ തുടര്‍ന്ന് പാലക്കാട് ചിറ്റൂരില്‍ ക്ഷീരകര്‍ഷകരുടെ പ്രതിഷേധം. പാല് ഒഴുക്കി കളഞ്ഞാണ് ഇവര്‍ പ്രതിഷേധിച്ചത്.
മില്‍മയുടെ മലബാര്‍ മേഖല ഇന്ന് പാല് ശേഖരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ക്ഷീര കര്‍ഷകര്‍ പാല് ഒഴുക്കി കളഞ്ഞത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തമിഴ്നാട്, കേരളത്തില്‍ നിന്നുള്ള പാല് ശേഖരണം നിര്‍ത്തിയത്.
മലബാര്‍ മേഖലയില്‍ നിന്നും മൂന്ന് ലക്ഷം ലിറ്റര്‍ പാലാണ് തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചിരുന്നത്. ഇത് നിലച്ചതോടെയാണ് മില്‍മ പാല് ശേഖരണം നിര്‍ത്തിയത്.
മില്‍മ പാല് ശേഖരണം നിര്‍ത്തി; പാലക്കാട് കര്‍ഷകര്‍ പാല് ഒഴുക്കി കളഞ്ഞു
10:36 AM Apr 01, 2020 | Deepika.com