ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 62.50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 734 രൂപയായി.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97.50 രൂപ കുറഞ്ഞു. ഈ സിലിണ്ടറിന് 1,274.50 രൂപയാണ് വില. പുതിയ വില ഇന്നു മുതൽ നിലവിൽ വന്നു. മാർച്ച് ആദ്യവാരവും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 50 രൂപയിലധികം കുറഞ്ഞിരുന്നു.
പാചകവാതക വില കുറഞ്ഞു; ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസം
10:25 AM Apr 01, 2020 | Deepika.com