വ്യാ​ജ മ​ദ്യം ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ എ​ക്‌​സൈ​സ് മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ടി​യി​ല്‍

12:03 PM Apr 01, 2020 | Deepika.com
കാ​യം​കു​ളം: വ്യാ​ജ വി​ദേ​ശ മ​ദ്യ നി​ര്‍​മാ​ണ​ത്തി​നി​ടെ എ​ക്‌​സൈ​സ് മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ടി​യി​ല്‍. എ​ക്‌​സൈ​സ് മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കാ​യം​കു​ളം കാ​പ്പി​ല്‍ സ്വ​ദേ​ശി ഹാ​രി ജോ​ണി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ന​ട​ത്തി​യ റെ​യ്ഡി​നി​ടെ​യാ​ണ് വ്യാ​ജ മ​ദ്യ നി​ര്‍​മാ​ണം ക​ണ്ടെ​ത്തി​യ​ത്.

500 ലി​റ്റ​ര്‍ വ്യാ​ജ മ​ദ്യ​വും ലേ​ബ​ലു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്താ​ണ് ഇ​യാ​ള്‍ വ്യാ​ജ മ​ദ്യം നി​ര്‍​മി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇന്ന് പു​ല​ര്‍​ച്ചെ കൊ​ല്ല​ത്ത്‌വ​ച്ച് 28 കു​പ്പി വ്യാ​ജ മ​ദ്യ​വു​മാ​യി കൊ​ല്ലം സ്വ​ദേ​ശി രാ​ഹു​ലി​നെ പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​യാ​ളി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ര്‍​ന്ന് അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. വ്യാ​ജ മ​ദ്യം നി​ര്‍​മി​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​മാ​ണ് ഇ​വ​ര്‍ സ്പി​രി​റ്റ് എ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഐ. ​നൗ​ഷാ​ദ് പ​റ​ഞ്ഞു.