പ​വ​ന്‍ ഹാ​ന്‍​സി​ന് ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക കൈ​മാ​റി

10:24 AM Apr 01, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ പൊ​തു​മേ​ഖ​ല സ്ഥാ​പ​നം പ​വ​ന്‍ ഹാ​ന്‍​സി​ന് ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക കൈ​മാ​റി. അ​ഡ്വാ​ന്‍​സാ​യി ഒ​ന്ന​ര കോ​ടി രൂ​പ​യാ​ണ് ട്ര​ഷ​റി​യി​ല്‍ നി​ന്നും ന​ല്‍​കി​യ​ത്. പോ​ലീ​സ് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വാ​യി​രു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍​ന്നു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ​യാ​ണ് ഈ ​തു​ക ന​ല്‍​കി​യ​ത്.

പ​വ​ൻ ഹാ​ൻ​സി​ൽ നി​ന്നും 1.44 കോ​ടി രൂ​പ​യ്ക്കാ​ണ് കേ​ര​ളം ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന​ത്. 20 മ​ണി​ക്കൂ​ർ സേ​വ​ന​ത്തി​നാ​ണ് ഈ ​തു​ക ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തേ തു​ക​യ്ക്ക് 60 മ​ണി​ക്കൂ​ർ സേ​വ​ന​മാ​ണ് ചി​പ്സ​ൻ ഏ​വി​യേ​ഷ​ൻ ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​ത് നി​ര​സി​ച്ചാ​ണ് പ​വ​ൻ ഹാ​ൻ​സി​ന് ക​രാ​ർ ന​ൽ​കി​യ​ത്.

പി​ന്നീ​ട് പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. പ​തി​നൊ​ന്ന് സീ​റ്റ്, ഇ​ര​ട്ട എ​ൻ​ജി​ന്‍, ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ങ്ങ​നെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള​തു കൊ​ണ്ടാ​ണ് 20 മ​ണി​ക്കൂ​റി​ന് 1.44 കോ​ടി രൂ​പ വാ​ട​ക​യെ​ന്നാ​ണ് പോ​ലീ​സ് ഉ​ന്ന​യി​ക്കു​ന്ന വാ​ദം.