അമാൻ: "ആടുജീവിതം' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങി. പൃഥ്വിരാജ്, സംവിധായകന് ബ്ലെസി എന്നിവരടങ്ങുന്ന 58 അംഗ സംഘം വദിരം എന്ന സ്ഥലത്താണ് കുടുങ്ങിയിരിക്കുന്നത്.
കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിലവില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവരെ നാട്ടിൽ തിരിച്ചെത്തിക്കാൻ സഹായം അഭ്യര്‍ഥിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫിലിം ചേംബർ കത്ത് നല്കി.
ഷൂട്ടിംഗിനായി പോയ സംഘത്തിൽ വീസ കാലാവധി ഏപ്രില്‍ എട്ടിനാണ് അവസാനിക്കുന്നത്. രാജ്യത്ത് വിമാന സർവീസുകൾ എല്ലാം നിർത്തിവച്ചിരിക്കുന്നതിനാൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലിലൂടെ മാത്രമേ ഇവർക്ക് ഉടൻ നാട്ടിൽ തിരിച്ചെത്താൻ സാധിക്കൂ.
ജോർദാനിൽ കുടുങ്ങി; സഹായം അഭ്യർഥിച്ച് "ആടുജീവിതം' സംഘം
10:57 AM Apr 01, 2020 | Deepika.com