പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​മ്മ പി​എം കെ​യേ​ഴ്‌​സ് ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കി

09:19 AM Apr 01, 2020 | Deepika.com
അഹമ്മദാബാദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മ്മ ഹീ​ര ബെ​ന്‍ പി​എം കെ​യേ​ഴ്‌​സ് ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കി. ത​ന്‍റെ സ​മ്പാ​ദ്യ​ത്തി​ല്‍ നി​ന്നും 25,000 രൂ​പ​യാ​ണ് ഹീ​ര ബെ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രാ​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം സം​ഭാ​വ​ന ന​ല്‍​ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ അ​ഭ്യ​ര്‍​ത്ഥ​ന എ​ല്ലാ​വ​രും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ര്‍ തു​ട​ങ്ങി പ്ര​മു​ഖ വ്യ​ക്തി​ക​ള്‍ പി​എം കെ​യേ​ഴ്‌​സ് ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ൽകുമെന്ന് അറി‍യിച്ചിരുന്നു.

ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ന് സ​മീ​പ​മു​ള്ള റൈ​സി​ന്‍ ഗ്രാ​മ​ത്തി​ലാ​ണ് 98കാ​രി​യാ​യ ഹീ​രാ​ബെ​ന്‍ ഇ​ള​യ​മ​ക​ന്‍ പ​ങ്ക​ജ് മോ​ദി​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന​ത്.