കൊ​റോ​ണ വൈ​റ​സി​ൽ പ​ക​ച്ച് അ​മേ​രി​ക്ക; ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ന്യു​യോ​ർ​ക്ക്

09:07 PM Mar 31, 2020 | Deepika.com
ന്യു​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച ഏ​റ്റ​വു​മൊ​ടു​വി​ൽ ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം അ​മേ​രി​ക്ക​യി​ൽ 22 പേ​ർ മ​രി​ക്കു​ക​യും 956 ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ൾ അ​മേ​രി​ക്ക​യി​ലാ​ണ്.

1.65 ല​ക്ഷം ആ​ളു​ക​ൾ​ക്കാ​ണ് ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 3512 ആ​ളു​ക​ളു​ടെ അ​വ​സ്ഥ ഗു​രു​ത​ര​മാ​ണ്. 5,544 രോ​ഗി​ക​ൾ കോ​വി​ഡി​ൽ​നി​ന്നു മു​ക്തി​നേ​ടി. 1.56 ല​ക്ഷ​ത്തി​നു മേ​ൽ ആ​ളു​ക​ൾ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 3163 ആ​ളു​ക​ളു​ടെ ജീ​വ​ൻ കോ​വി​ഡ് ക​വ​ർ​ന്നു.

പ​ത്തു ല​ക്ഷ​ത്തി​ൽ 498 പേ​ർ​ക്ക് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​താ​യാ​ണ് ശ​രാ​ശ​രി​ക്ക​ണ​ക്ക്. ദ​ശ​ല​ക്ഷ​ത്തി​ൽ 10 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ന്നു. ജ​നു​വ​രി ഇ​രു​പ​തി​നാ​ണ് അ​മേ​രി​ക്ക​യി​ൽ ആ​ദ്യ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ന്യു​യോ​ർ​ക്ക് സം​സ്ഥാ​ന​ത്താ​ണ് കോ​വി​ഡ് ഏ​റ്റ​വും വി​നാ​ശ​കാ​രി​യാ​കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രി​ൽ 67,325 ആ​ളു​ക​ളും ഇ​വി​ടെ​യാ​ണ്. 1342 ആ​ളു​ക​ൾ ന്യു​യോ​ർ​ക്കി​ൽ മ​രി​ച്ചു​ക​ഴി​ഞ്ഞു. 61,674 ആ​ക്ടീ​വ് കേ​സു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ന്യു​യോ​ർ​ക്ക് ക​ഴി​ഞ്ഞാ​ൽ ന്യൂ​ജേ​ഴ്സി​യി​ലാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ൽ. 16,636 ആ​ളു​ക​ൾ​ക്ക് ഇ​വി​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 198 രോ​ഗി​ക​ളാ​ണ് ന്യൂ​ജേ​ഴ്സി​യി​ൽ മ​രി​ച്ച​ത്. ക​ലി​ഫോ​ർ​ണി​യ, മി​ഷി​ഗ​ണ്‍, മാ​സ​ച്യു​സെ​റ്റ്സ്, ഫ്ളോ​റി​ഡ, വാ​ഷിം​ഗ്ട​ണ്‍, ഇ​ല്ലി​നോ​യി​സ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം അ​യ്യാ​യി​ര​ത്തി​ൽ കൂ​ടു​ത​ലാ​ണ്. കാ​ലി​ഫോ​ർ​ണി​യ, മി​ഷി​ഗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ 200-ന് ​അ​ടു​ത്തു രോ​ഗി​ക​ൾ മ​രി​ച്ചി​ട്ടു​ണ്ട്.

5250 രോ​ഗി​ക​ൾ മാ​ത്ര​മു​ള്ള വാ​ഷിം​ഗ്ട​ണി​ൽ 210 ആ​ളു​ക​ൾ ഇ​തു​വ​രെ മ​രി​ച്ചു​ക​ഴി​ഞ്ഞു. ലൂ​യി​സി​യാ​ന, ജോ​ർ​ജി​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും നൂ​റി​നു​മേ​ൽ ആ​ളു​ക​ൾ മ​രി​ച്ചു. ടെ​ക്സ​സ്, ഇ​ന്ത്യാ​ന, മെ​രി​ലാ​ൻ​ഡ്, വി​ർ​ജീ​നി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കു​ത്ത​നെ വ​ർ​ധ​ന​വു​ണ്ടാ​കു​ന്നു എ​ന്നാ​ണ് വേ​ൾ​ഡോ​മീ​റ്റ​ർ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്.