കോഴിക്കോട്: ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന യോഗത്തിൽ പങ്കെടുത്ത രണ്ടുപേർ കോഴിക്കോട് ജില്ലയിലുള്ളവരാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മാർച്ച് 13-ന് തന്നെ കോഴിക്കോട് എത്തിയ ഇവർ നിരീക്ഷണത്തിലാണുള്ളത്.
നിസാമുദ്ദീൻ തബ് ലീഗ് പള്ളിയിൽ മാർച്ച് 18 മുതൽ 20 വരെ ഉണ്ടായിരുന്ന മറ്റു മൂന്നു പേരുടെ കൂടി പേരുവിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അവർ യോഗത്തിൽ പങ്കെടുത്തവരല്ല.
കോഴിക്കോടുനിന്ന് നാലു മാസം മുന്പേ പുറപ്പെട്ടു മാർച്ച് 23-ന് റെയിൽ മാർഗം കോഴിക്കോട് തിരിച്ചെത്തിയ മൂന്നുപേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നു കളക്ടർ അറിയിച്ചു.
നിസാമുദ്ദീനിലെ യോഗത്തിൽ പങ്കെടുത്തവരിൽ രണ്ട് കോഴിക്കോട് സ്വദേശികൾ
07:56 PM Mar 31, 2020 | Deepika.com