സു​ര​ക്ഷ​യ്ക്ക് അ​മേ​രി​ക്ക പ​ണം മു​ട​ക്കേ​ണ്ട; ട്രം​പി​ന് മ​റു​പ​ടി​യു​മാ​യി മേ​ഗ​ൻ, ഹാ​രി

07:45 PM Mar 31, 2020 | Deepika.com
വാ​ഷിം​ഗ്ട​ൻ: അ​മേ​രി​ക്ക സു​ര​ക്ഷ ഒ​രു​ക്കി​ല്ലെ​ന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പി​നു മ​റു​പ​ടി​യു​മാ​യി ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളാ​യ മേ​ഗ​നും ഹാ​രി​യും. ത​ങ്ങ​ൾ സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും സ്വ​യം പ​ണം മു​ട​ക്കി സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് ഇ​രു​വ​രു​ടെ​യും ഒൗ​ദ്യോ​ഗി​ക പ്ര​തി​നി​ധി അ​റി​യി​ച്ച​ത്.

നി​ല​വി​ൽ ലോ​സാ​ഞ്ച​ൽ​സി​ൽ ക​ഴി​യു​ന്ന ഹാ​രി രാ​ജ​കു​മാ​ര​ന്‍റെ​യും ഭാ​ര്യ മേ​ഗ​ൻ മാ​ർ​ക്കി​ളി​ന്‍റെ​യും സു​ര​ക്ഷാ​ച്ചെ​ല​വു​ക​ൾ വ​ഹി​ക്കി​ല്ലെ​ന്നു ട്രം​പ് ഞാ​യ​റാ​ഴ്ച ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ബ്രി​ട്ടി​ഷ് രാ​ജ്ഞി​യു​ടെ​യും യു​കെ​യു​ടേ​യും തി​ക​ഞ്ഞ സു​ഹൃ​ത്തും ആ​രാ​ധ​ക​നു​മാ​ണ് എ​ന്നു പ​റ​ഞ്ഞ​ശേ​ഷ​മാ​ണ് ഹാ​രി​യു​ടേ​യും മേ​ഗ​ന്‍റെ​യും സു​ര​ക്ഷ​യ്ക്കു യു​എ​സ് പ​ണം ന​ൽ​കി​ല്ലെ​ന്ന് ട്രം​പ് പ​റ​ഞ്ഞ​ത്.

നി​ര​വ​ധി മാ​സ​ങ്ങ​ളാ​യി കാ​ന​ഡ​യി​ൽ ക​ഴി​യു​ന്ന ഹാ​രി​യും മേ​ഗ​നും കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ് ക​ലി​ഫോ​ർ​ണി​യ​യി​ലെ ലോ​സാ​ഞ്ച​ൽ​സി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. കാ​ന​ഡ​യും യു​എ​സും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി അ​ട​യ്ക്കു​ന്ന​തി​നു മു​ൻ​പു സ്വ​കാ​ര്യ ജെ​റ്റ് വി​മാ​ന​ത്തി​ലാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്. മേ​ഗ​ന്‍റെ അ​മ്മ ലൊ​സാ​ഞ്ച​ൽ​സി​ലാ​ണ് സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ജ​നു​വ​രി​യി​ലാ​ണ് ബ്രി​ട്ടി​ഷ് രാ​ജ​കു​ടും​ബാം​ഗ​വും സ​സെ​ക്സ് പ്ര​ഭു​വും പ്ര​ഭ്വി​യു​മാ​യ ഹാ​രി രാ​ജ​കു​മാ​ര​നും ഭാ​ര്യ മേ​ഗ​ൻ മാ​ർ​ക്കി​ളും രാ​ജ​കീ​യ​ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​യു​ന്ന​താ​യി അ​റി​യി​ച്ച​ത്.