മാട്ടൂർ കടപ്പുറത്തെ കാറ്റാടി മരങ്ങൾക്ക് തീപിടിച്ചു

10:56 AM Mar 31, 2020 | Deepika.com
കണ്ണൂർ: പ​ഴ​യ​ങ്ങാ​ടി മാ​ട്ടൂ​ൽ സൗ​ത്ത് പു​ലി​മു​ട്ടി​ന് സ​മീ​പ​മു​ള്ള ക​ട​പ്പു​റ​ത്തെ കാ​റ്റാ​ടി മ​ര​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക​ട​ലാ​ക്ര​മ​ണം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ർ ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് ന​ട്ടു​വ​ള​ർ​ത്തി​യ കാ​റ്റാ​ടി മ​ര​ങ്ങ​ളാ​ണ് തീ​പി​ടി​ച്ച് ന​ശി​ച്ച​ത്.

സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ണ് ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ഒ​രു ഏ​ക്ക​റോ​ള​മു​ള്ള സ്ഥ​ല​ത്തെ കാ​റ്റാ​ടി മ​ര​ങ്ങ​ളാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.

പ​ഴ​യ​ങ്ങാ​ടി പോ​ലീ​സും പ​യ്യ​ന്നൂ​ർ ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.