കോ​വി​ഡ്‌: നി​സാ​മു​ദ്ദീ​നി​ലെ മ​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​റ് തെ​ല​ങ്കാ​ന സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു

10:22 AM Mar 31, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: നി​സാ​മു​ദ്ദീ​നി​ൽ മാ​ർ​ച്ച് 17 മു​ത​ൽ 19 വ​രെ ന​ട​ന്ന ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് ഏ​ഷ്യ സ​മ്മേ​ള​ന​ത്തി​ൽ പ‌​ങ്കെ​ടു​ത്ത ആ​റ് തെ​ല​ങ്കാ​ന സ്വ​ദേ​ശി​ക​ൾ കോ​വി​ഡ് 19 ബാ​ധി​ച്ച് മ​രി​ച്ചു. തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

നി​സാ​മു​ദീ​നി​ൽ മാ​ർ​ച്ച് 17 മു​ത​ൽ 19 വ​രെ ന​ട​ന്ന മ​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രോ​ടെ​ല്ലാം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യവ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് 26 പേ​ർ മ​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് ഏ​ഷ്യ സ​മ്മേ​ള​ന​ത്തി​ൽ പ‌​ങ്കെ​ടു​ത്ത ഇ​രു​നൂ​റോ​ളം പേ​രെ കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗം വ​ന്ന​ശേ​ഷം ഇ​ത്ര​യും പേ​ർ​ക്ക് ഒ​രു​മി​ച്ച് രോ​ഗ​ല​ക്ഷ​ണം സം​ശ​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.