ഭ​ക്ഷ​ണ​മി​ല്ലാ​തെ ഗോ​ഹ​ട്ടി​യി​ൽ കു​ടു​ങ്ങി​യ കാ​ഷ്മീ​ർ സ്വ​ദേ​ശി​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ സ​ഹാ​യം

08:19 AM Mar 31, 2020 | Deepika.com
ദി​സ്പു​ർ: ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ഗോ​ഹ​ട്ടി​യി​ൽ ഭ​ക്ഷ​ണ​മി​ല്ലാ​തെ കു​ടു​ങ്ങി​യ കാ​ശ്മീ​ർ സ്വ​ദേ​ശി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് പോ​ലീ​സ്. 13 പേ​ർ‌​ക്ക് ആ​സാം പോ​ലീ​സ് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി. മാ​ർ​ച്ച് 21ന് ​അ​വ​സാ​നി​ച്ച ഒ​രു എ​ക്സ്പോ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു ഇ​വ​ർ ഗോ​ഹ​ട്ടി​യി​ൽ‌ എ​ത്തി​യ​ത്.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​വ​ർ ഗോ​ഹ​ട്ടി​യി​ൽ‌ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. കൈ​വ​ശ​മു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ തീ​ർ​ന്നി​രു​ന്നു. അ​വ എ​ത്തി​ച്ചു​ന​ൽ​കി​യ പോ​ലീ​സി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും സം​ഘാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു.