സൗ​ദി​യി​ൽ 154 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; ആ​കെ 1,453 പേ​ർ

12:03 AM Mar 31, 2020 | Deepika.com
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ന്ന​ലെ 154 പേ​ർ​ക്കു​കൂ​ടി കൊ​റോ​ണ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,453 ആ​യി. ഇ​തി​ൽ 115 പേ​ർ സു​ഖം പ്രാ​പി​ച്ചു.

മ​ക്ക (40), ദ​മ്മാം (34), റി​യാ​ദ് (22), മ​ദീ​ന (22), ജി​ദ്ദ (09), ഹൊ​ഫൂ​ഫ് (06), ഖോ​ബാ​ർ (06), ഖ​ത്തീ​ഫ് (05), താ​യി​ഫ് (02), യാ​മ്പു (01), ബു​റൈ​ദ (01), അ​ൽ​റ​സ് (01), ഖ​മീ​സ് (01), ദ​ഹ്റാ​ൻ (01), സാം​ത (01), ദ​വാ​ദ്മി (01), ത​ബൂ​ക് (01) എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​വി​ശ്യ തി​രി​ച്ചു​ള്ള രോ​ഗ​ബാ​ധി​ത​രു​ടെ ക​ണ​ക്ക്.

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ക്ക​യി​ൽ ക​ർ​ഫ്യു സ​മ​യം നീ​ട്ടി​യി​ട്ടു​ണ്ട്. മ​ക്ക​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ർ​ഫ്യു മു​ത​ൽ 24 മ​ണി​ക്കൂ​ർ ആ​യി ദീ​ർ​ഘി​പ്പി​ച്ചു.