തിരുവനന്തപുരം: കോവിഡ്-19 രോഗബാധ തിരിച്ചറിയാനുള്ള റാപ്പിഡ് ടെസ്റ്റ് മൂന്ന് ദിവസത്തിനകം സംസ്ഥാനത്ത് നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ടെസ്റ്റ് കിറ്റുകൾ ലഭിക്കാനുള്ള കാലതാമസം മാത്രമാണ് നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ഇതുവരെ സമൂഹവ്യാപനമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കൂടുതൽ പേരിലേക്ക് രോഗം പകരാതിരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ പരിശ്രമങ്ങൾ വിജയം കണ്ട് വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റാപ്പിഡ് ടെസ്റ്റ് മൂന്നു ദിവസത്തിനകം ആരംഭിക്കും: ആരോഗ്യമന്ത്രി
10:02 PM Mar 30, 2020 | Deepika.com