തിരുവനന്തപുരം: ബാങ്കുകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ബാങ്കേഴ്സ് സമിതി. ഏപ്രിൽ നാലു വരെ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ പ്രവർത്തിക്കും. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ളത് പരിഗണിച്ചാണ് നടപടി.
ഉപഭോക്താക്കൾക്ക് ബാങ്കിൽ വരാൻ അക്കൗണ്ട് നന്പർ അടിസ്ഥാനത്തിൽ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചു. 0, 1 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നന്പറുള്ളവർ ഏപ്രിൽ രണ്ടിന് ബാങ്കുകളിൽ എത്തണം. 2, 3 അക്കങ്ങളിൽ അവസാനിക്കുന്നവർ മൂന്നിനും 4,5 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നന്പറുള്ളവർ ഏപ്രിൽ നാലിനും ബാങ്കിൽ എത്തണം.
6, 7 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുള്ളവർ ആറിനും 8, 9 അക്കങ്ങളിൽ അവസാനിക്കുന്നവർ ഏഴിനും ബാങ്കുകളിൽ എത്തണമെന്നും ബാങ്കേഴ്സ് സമിതി അറിയിച്ചു.
ബാങ്കിംഗ് സമയം ക്രമീകരിച്ചു; രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ പ്രവർത്തിക്കും
09:10 PM Mar 30, 2020 | Deepika.com