മഞ്ചേശ്വരം: കർണാടകത്തിലേക്ക് പ്രവേശനം ലഭിക്കാതിരുന്നതിനെ തുടർന്ന് തിങ്കളാഴ്ച ചികിത്സ കിട്ടാതെ രണ്ടു പേർ കൂടി മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശികളാണ് മരിച്ചത്.
അസുഖം കൂടിയതിനാലാണ് രണ്ടു പേരെയും മംഗളൂരുവിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. എന്നാൽ അതിർത്തി കർണാടക പോലീസ് അടച്ചിരുന്നതിനാൽ കൊണ്ടുപോകാൻ സാധിച്ചില്ല.
അതേസമയം, രോഗികളുമായി പോയ ആംബുലൻസ് മംഗളൂരുവിലേക്ക് കടത്തിവിടാത്ത സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. കർണാടക അതിർത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള നാലാമത്തെ മരണമാണിത്.
വഴിമുട്ടി രോഗികൾ: കർണാടക ചികിത്സ നിഷേധിച്ച രണ്ടു പേർ കൂടി മരിച്ചു
08:24 PM Mar 30, 2020 | Deepika.com