സം​സ്ഥാ​ന​ത്ത് ഇ​ന്ന് 32 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

07:01 PM Mar 30, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച 32 പേ​ർ​ക്ക് കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 17 പേ​ർ​ക്കും ക​ണ്ണൂ​രി​ൽ 11 പേ​ർ​ക്കും വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ര​ണ്ടു പേ​ർ​ക്കു​വീ​ത​വു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 213 ആ​യി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 17 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. 15 പേ​ർ​ക്ക് സ​ന്പ​ർ​ക്കം മൂ​ല​മാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് 1,57,253 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​ൽ 1,56,660 പേ​ർ വീ​ടു​ക​ളി​ലും 623 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച 126 പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 6,991 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 6,931 എ​ണ്ണം രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി.