ഇ​ടു​ക്കി​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വ്

05:47 PM Mar 30, 2020 | Deepika.com
തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ.​പി. ഉ​സ്മാ​നു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ 24 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. പ​ത്തു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന്േ‍​റ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ഫ​ലം ല​ഭി​ച്ച​ത്. ഇ​തു​വ​രെ​യു​ള്ള പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളി​ൽ, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ഫ​ലം മാ​ത്ര​മാ​ണ് പോ​സി​റ്റീ​വ്. ഞാ​യ​റാ​ഴ്ച​യാ​ണ് സു​ഹൃ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം, ഉ​സ്മാ​ന്‍റെ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ആ​ദ്യ പ​രി​ശോ​ധ​നാ ഫ​ലം പൊ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 26-നാ​ണ് ഇ​ദ്ദേ​ഹ​ത്തെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്നു 22-നു ​സാ​ന്പി​ൾ എ​ടു​ത്തു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. 26-നു ​ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​തി​നി​ടെ 28-നു ​വീ​ണ്ടും സാ​ന്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. അ​ടു​ത്ത ദി​വ​സം വീ​ണ്ടും സാ​ന്പി​ൾ എ​ടു​ക്കും. ഈ ​ഫ​ല​വും നെ​ഗ​റ്റീ​വാ​യാ​ൽ ഇ​ദ്ദേ​ഹ​ത്തെ രോ​ഗ​വി​മു​ക്ത​നാ​യി പ്ര​ഖ്യാ​പി​ക്കും.

തു​ട​ർ​ന്നു ആ​ശു​പ​ത്രി വി​ടാ​മെ​ങ്കി​ലും 28 ദി​വ​സം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്.