കൊല്ലം: വാഹനയാത്രക്കാരെ നിയന്ത്രിക്കാൻ പോലീസ് വലിച്ചുകെട്ടിയ കയറിൽ കുരുങ്ങി യാത്രക്കാരനു പരിക്കേറ്റു. പത്തനംതിട്ട ചിറ്റാർ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് ആറ്റുവാശേരി പൂവക്കാട്ടു വീട്ടിൽ അനിൽകുമാറിനാണു പരുക്കേറ്റത്.
പുത്തൂർ മുക്കിനു സമീപമാണു സംഭവം. റോഡിലെ വളവിൽ ഹൈവേ പട്രോളിംഗ് സംഘം വലിച്ചുകെട്ടിയ കയർ കൃഷിവകുപ്പ് ജീവനക്കാരന്റെ കഴുത്തിൽ മുറുകുകയായിരുന്നു.
പോലീസ് വലിച്ചുകെട്ടിയ കയറിൽ കുരുങ്ങി കൃഷിവകുപ്പ് ജീവനക്കാരനു പരിക്ക്
05:42 PM Mar 30, 2020 | Deepika.com