കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം; സു​പ്രീം​കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി

04:33 PM Mar 30, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന പ​ലാ​യ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി. കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടാ​ണ് സു​പ്രീം​കോ​ട​തി ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച ത​ന്നെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശ​ങ്ങ​ളോ ഉ​ത്ത​ര​വു​ക​ളോ ന​ൽ​കാ​ൻ കോ​ട​തി വി​സ​മ്മ​തി​ച്ചു. പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം സം​ബ​ന്ധി​ച്ച പ്ര​ശ്നം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കാ​നി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ .ബോ​ബ്ഡേ ജ​സ്റ്റീ​സ് എ​ൽ.​നാ​ഗേ​ശ്വ​ര റാ​വു എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. ഹ​ർ​ജി കോ​ട​തി ചൊ​വ്വാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.