ന്യൂഡൽഹി: ലോക്ക്ഡൗണിനെ തുടർന്നു അതിർത്തിയിലെ റോഡുകൾ അടച്ച കർണാടക സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് രാജ്മോഹൻ ഉണ്ണിത്താൻ എംപി സുപ്രീംകോടതിയിൽ.
റോഡുകൾ അടച്ചതിനാൽ കേരളത്തിലേക്കുള്ള അവശ്യവസ്തുകളുടെ വിതരണത്തിന് തടസം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്മോഹൻ സുപ്രീംകോടതിയെ സമീപിച്ചത്.
കേരളത്തിലെ ജനങ്ങൾക്ക് മംഗാലാപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ആശുപത്രി സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു. അഭിഭാഷൻ ഹാരീസ് ബീരാൻ വഴിയാണ് രാജ്മോഹൻ സുപ്രീംകോടതിയെ സമീപിച്ചത്.
ഇത് ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന സഞ്ചാരസ്വാതന്ത്ര്യം, ആഹാരത്തിനുള്ള അവകാശം, ആരോഗ്യ ശുശ്രൂഷക്കുള്ള അവകാശം എന്നിവയുടെ ലംഘനമാണെന്നും ഹർജിയിൽ രാജ്മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.
കർണാടക അതിർത്തി അടച്ചതിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയിൽ
04:37 PM Mar 30, 2020 | Deepika.com