ത​മി​ഴ്നാ​ട് അ​യ​ഞ്ഞു; ച​ര​ക്ക് ലോ​റി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് വ​ന്നു തു​ട​ങ്ങി

12:54 PM Mar 30, 2020 | Deepika.com
കൊ​ച്ചി: കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ കു​ടു​ങ്ങി​യ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്ക് ലോ​റി​ക​ൾ ക​ട​ത്തി​വി​ട്ടു തു​ട​ങ്ങി. വി​ഷ​യ​ത്തി​ൽ ത​മി​ഴ്നാ​ട് അ​യ​ഞ്ഞ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്കു​നീ​ക്കം സു​ഗ​മ​മാ​യി.

രാ​വി​ലെ കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ ച​ര​ക്ക് ലോ​റി​ക​ളെ​ത്തി. അ​തി​ർ​ത്തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ത​മി​ഴ്നാ​ട് അ​യ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ടു​പ്പു​ണി ചെ​ക്ക്പോ​സ്റ്റി​ൽ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ത​മി​ഴ്നാ​ട് പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പാ​ൽ വേ​ണ്ടെ​ന്ന് ത​മി​ഴ്നാ​ട് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. കോ​വി​ഡ് 19 രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യ്ക്കാ​ണ് ന​ട​പ​ടി.