കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പാ​ൽ സ്വീ​ക​രി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട് നി​ർ​ത്തി​വ​ച്ചു

12:22 PM Mar 30, 2020 | Deepika.com
ചെ​ന്നൈ: കോ​വി​ഡ്-19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും പാ​ൽ സ്വീ​ക​രി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട് നി​ർ​ത്തി​വ​ച്ചു. കേ​ര​ള​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി.

ഇ​തോ​ടെ മി​ൽ​മ മ​ല​ബാ​ർ യൂ​ണി​യ​നി​ൽ പാ​ൽ സം​ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ർ​ഷ​ക​രി​ൽ​നി​ന്ന് പാ​ൽ സം​ഭ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും മി​ൽ​മ വ്യ​ക്ത​മാ​ക്കി.

മ​ല​ബാ​ർ മേ​ഖ​ല​യി​ൽ മി​ൽ​മ പ്ര​തി​ദി​നം ക​ർ​ഷ​ക​രി​ൽ​നി​ന്ന് ആ​റ് ല​ക്ഷം ലി​റ്റ​ർ പാ​ലാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​ൽ മൂ​ന്ന് ല​ക്ഷം ലി​റ്റ​ർ പാ​ലാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ചി​രു​ന്ന​ത്.