സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച്

12:06 PM Mar 30, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും സാ​ല​റി ച​ല​ഞ്ച്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ത്യേ​ക കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വ​ന​ക്കാ​ർ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ചെ​യ്തു. വൈ​കാ​തെ ത​ന്നെ സാലറി ചലഞ്ചിൽ തീ​രു​മാ​ന​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ക​ഴി​ഞ്ഞ പ്ര​ള​യ​സ​മ​യ​ത്താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ല​റി ച​ല​ഞ്ച് പ്ര​ഖ്യാ​പി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് അ​ന്ന് സാ​ല​റി ച​ല​ഞ്ചി​ന് ല​ഭി​ച്ച​ത്.