തൃ​ശൂ​രി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ഡിഐജി നേ​രി​ട്ടെ​ത്തി ക​ണ്ടു

11:19 AM Mar 30, 2020 | Deepika.com
തൃ​ശൂ​ര്‍: പായിപ്പാട് സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂരിലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ഡി​ഐ​ജി​യ​ട​ക്ക​മു​ള്ള​വ​ര്‍ നേ​രി​ട്ടെ​ത്തി ക​ണ്ടു. രാ​വി​ലെ കു​ട്ട​നെ​ല്ലൂ​രി​ലെ ബൈ​പാ​സി​ന് സ​മീ​പ​മു​ള്ള അ​ടി​പ്പാ​ത​യ്ക്ക​രി​കി​ല്‍ വ​ച്ചാ​ണ് ഡി​ഐ​ജി സു​രേ​ന്ദ്ര​ന്‍ ഇ​വ​രെ ക​ണ്ട​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ സാ​ധാ​ര​ണ​യാ​യി കൂ​ട്ടം​കൂ​ടാ​റു​ള്ള സ്ഥ​ല​മാ​ണി​ത്.

തൃ​ശൂ​രി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ഡി​ഐ​ജി പ​റ​ഞ്ഞു. നാ​ട്ടി​ല്‍ പോ​കാ​ന്‍ ത​ത്ക്കാ​ലം നി​ര്‍​വാ​ഹ​മി​ല്ലെ​ന്നും ഇ​പ്പോ​ള്‍ ക​ഴി​യു​ന്നി​ട​ത്തു ത​ന്നെ​യോ അ​ല്ലെ​ങ്കി​ല്‍ ത​ങ്ങ​ളൊ​രു​ക്കു​ന്ന സ്ഥ​ല​ത്തോ താ​മ​സി​ക്കു​ക​യേ നി​ര്‍​വാ​ഹ​മു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ര്‍ തൊ​ഴി​ലാ​ളി​ക​ളോ​ടു പ​റ​ഞ്ഞു.

എ​ങ്ങി​നെ​യും നാ​ട്ടി​ലേ​ക്ക് പോ​ക​ണ​മെ​ന്ന ആ​വ​ശ്യം ത​ന്നെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ഡി​ഐ​ജി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കു മു​ന്നി​ല്‍ ഉ​ന്ന​യി​ച്ച​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​ന്ന ക​രാ​റു​കാ​ര്‍​ക്ക് ഇ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ല്‍നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്നും ഡി​ഐ​ജി വ്യ​ക്ത​മാ​ക്കി.