കാസർഗോഡ്: കർണാടകയിൽനിന്നും കേരളത്തിലേക്ക് പച്ചക്കറികളുമായി വന്ന ലോറിക്ക് നേരെ ആക്രമണം. കാസർഗോഡ്-കർണാടക അതിർത്തിയിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രിയാണ് ലോറിക്ക് നേരെ ആക്രമണം ഉണ്ടായത്.
ലോറിയിലുണ്ടായിരുന്ന ഭക്ഷ്യവസ്തുകൾ നശിപ്പിച്ചു. അതേസമയം തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള ചരക്ക് നീക്കത്തിനുള്ള തടസം നീങ്ങി. ഏഴ് ചെക്ക് പോസ്റ്റുകൾവഴി പച്ചക്കറി വണ്ടികൾ കേരളത്തിലേക്ക് എത്തും. നിത്യോപയോഗ സാധനങ്ങൾ ഇന്നുമുതൽ എത്തും.
കർണാടകയിൽനിന്നും കേരളത്തിലേക്ക് വന്ന പച്ചക്കറി ലോറിക്ക് നേരെ ആക്രമണം
11:01 AM Mar 30, 2020 | Deepika.com