കോഴിക്കോട്: അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ എത്തുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് സുരക്ഷ ശക്തമാക്കി. അതിഥിത്തൊഴിലാളിക്കൾക്കായി ട്രെയിൻ സൗകര്യം ഒരുക്കിയതായി വ്യാജ സന്ദേശം പ്രചരിച്ചതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നഗരത്തിലെ എല്ലാ പ്രധാനയിടങ്ങളിലും കാവൽ ശക്തമാക്കി.
ഞായറാഴ്ച കോട്ടയം പായിപ്പാട് അതിഥിത്തൊഴിലാളികൾ കൂട്ടം കൂടിയിരുന്നു. വിവിധ ക്യാന്പുകളിൽ സംഘടിച്ച മൂവായിരത്തിലേറെ വരുന്ന തൊഴിലാളികളാണ് 11.45നു പായിപ്പാട് ജംഗ്ഷനിലേക്കു പ്രകടനമായി എത്തിയത്.
ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാൻ ട്രെയിൻ സർവീസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ എത്തുമെന്ന് റിപ്പോർട്ട്; കോഴിക്കോട്ട് വൻ സുരക്ഷ
10:28 AM Mar 30, 2020 | Deepika.com