വാഷിംഗ്ടൺ: ലോകത്തെ നിശ്ചലമാക്കി കൊറോണ വൈറസ് (കോവിഡ്-19) വ്യാപനം തുടരുന്നു. കൊറോണ മൂലമുള്ള ആഗോള മരണനിരക്ക് മുപ്പത്തിനാലായിരമായി. ഇന്നലെ മാത്രം ലോകത്താകെ 3,905 പേരാണ് മരണപ്പെട്ടത്. ഇതോടെ ആഗോള മരണസംഖ്യ 33,956 ആയി ഉയർന്നു. ഇതുവരെ 721,412 പേർക്കാണ് രോഗം ബാധിച്ചത്. ഞായറാഴ്ച 58,285 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
ചൈനയെയും പിന്തള്ളി അമേരിക്കയാണ് കൊറോണ ബാധിതരുടെ എണ്ണത്തിൽ മുന്നിൽ. അമേരിക്കയിൽ ഞായറാഴ്ച മാത്രം 18,276 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം ഒന്നരലക്ഷമായി. 255 പേർ ഇന്നലെ മരിക്കുകയും ചെയ്തു.
ഇതോടെ മരണസംഖ്യ 2,475 ആയി. കൊറോണ ബാധിതരുടെ എണ്ണത്തിൽ അമേരിക്കയ്ക്കു പിന്നിൽ സ്പെയിനാണുള്ളത്. പുതുതായി 6,875 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 821 പേരാണ് രോഗം മൂലം ഞായറാഴ്ച മരിച്ചത്. ഇറ്റലിയിൽ 5,217 പുതിയ കേസുകളും 756 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കൊറോണ: ആഗോള മരണനിരക്ക് 33,956 ആയി
07:00 AM Mar 30, 2020 | Deepika.com