ഷിംല: ഹിമാചൽ പ്രദേശിലെ ചാമ്പ ജില്ലയിൽ ഭൂചലനം. റിക്ടർസ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 11.47 ന് ആയിരുന്നു ഭൂചലനം സംഭവിച്ചത്.
ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചാമ്പയിൽ മൂന്ന് ദിവസത്തിനിടെ ഇത് ആറാമത്തെ ഭൂചലനമാണ് അനുഭവപ്പെടുന്നത്.
ഹിമാചലിൽ മൂന്നു ദിവസത്തിനിടെ ആറ് ഭൂചലനങ്ങൾ
06:14 AM Mar 30, 2020 | Deepika.com