കോട്ടയം: ലോക്ക്ഡൗണില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കോട്ടയം ചങ്ങനാശേരിയില്‍ 45 വയസുകാരന് ജീവനൊടുക്കാൻ ശ്രമിച്ചു. കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചങ്ങനാശേരി പൂവം സ്വദേശിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹം മാനസിക വിഭ്രാന്തിയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് നാൽപ്പത്തഞ്ചുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു
12:39 PM Mar 29, 2020 | Deepika.com