ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ബിഎസ്എഫ് അക്കാദമിയിൽ ജവാന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ 50 ജവാന്മാർ നിരീക്ഷണത്തിൽ.
കൊറോണ ബാധിതനായ ജവാൻ അക്കാദമിയിലെ ഡയറക്ടർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്.
ഭാര്യയിൽ നിന്നുമാണ് ഇയാൾക്ക് രോഗം പകർന്നതെന്നാണ് റിപ്പോർട്ട്. ഇയാളെ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബിഎസ്എഫ് ജവാന് കൊറോണ; 50 ജവാന്മാർ നിരീക്ഷണത്തിൽ
12:25 PM Mar 29, 2020 | Deepika.com