ന്യൂഡൽഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ തിഹാർ ജയിലിലെ 419 തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചു. പരോൾ നൽകിയ തടവുകാരുടെ പട്ടികയില്‍ കൊടുംകുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും തിഹാര്‍ ജയില്‍ അധികൃതർ വിശദമാക്കി.
356 പേർക്ക് 45 ദിവസത്തെ ഇടക്കാല പരോളും 63 പേർക്ക് എട്ടാഴ്ചത്തെ അടിയന്തര പരോളുമാണ് അനുവദിച്ചത്. ജയിലിലെ തിരക്ക് കുറയ്ക്കുന്നതിന് തടവുകാര്‍ക്ക് പ്രത്യേക പരോളോ താത്കാലിക വിടുതലോ നല്‍കുമെന്ന് ഡല്‍ഹി സർക്കാർ അറിയിച്ചിരുന്നു.
കൊറോണ ഭീതി: തിഹാർ ജയിലിലെ നാനൂറിലധികം തടവുകാർക്ക് പരോൾ
10:53 AM Mar 29, 2020 | Deepika.com