മുംബൈ: മഹാരാഷ്ട്രയിൽ ഏഴുപേർക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. മുബൈയിൽ നാലു പേർക്കും പൂനെ, സംഗ്ലി, നാഗ്പുർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ, സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 193 ആയി. വൈറസ് ബാധയേത്തുടർന്ന് സംസ്ഥാനത്ത് ആകെ ഏഴുപേരാണ് മരിച്ചത്.
രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 979 ആയി ഉയർന്നു. ഇതിൽ 25 പേർ മരണത്തിനു കീഴടങ്ങി.
മഹാരാഷ്ട്രയിൽ ഏഴുപേർക്കുകൂടി കോവിഡ്; രാജ്യത്ത് 979 രോഗബാധിതർ
11:27 AM Mar 29, 2020 | Deepika.com