ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് മ​ക​ളു​ടെ വി​വാ​ഹം; ലീ​ഗ് നേ​താ​വി​നെ​തി​രെ ആ​രോ​പ​ണം

10:39 AM Mar 29, 2020 | Deepika.com
മ​ല​പ്പു​റം: കോ​വി​ഡ് ബാ​ധ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തൊ​ട്ടാ​കെ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നി​ടെ മു​സ്‌​ലീം ലീ​ഗ് വ​നി​താ നേ​താ​വ് ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് പ​രാ​തി.

ലീ​ഗ് നേ​താ​വ് നൂ​ർ​ബി​ന റ​ഷീ​ദി​നു നേ​രെ​യാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. മ​ക​ൻ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട സ​മ​യ​ത്ത് മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്.

മാ​ർ​ച്ച് 14നു ​അ​മേ​രി​ക്ക​യി​ൽ നി​ന്ന് എ​ത്തി​യ മ​ക​നോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ 21ന് ​ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ൽ ഇ​യാ​ളും പ​ങ്കെ​ടു​ത്തു.

ഇ​തി​നൊ​പ്പം നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് വി​വാ​ഹ ച​ട​ങ്ങി​ൽ 50 ലേ​റെപ്പേ​ർ പ​ങ്കെ​ടു​ത്തെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് നൂ​ർ‌​ബി​ന​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.