ശ്രീനഗർ: കോവിഡ് ബാധയേത്തുടർന്ന് രാജ്യത്ത് രണ്ടുപേർകൂടി മരിച്ചു. ഗുജറാത്തിലും ജമ്മുകാഷ്മീരിലുമാണ് ഒരോരുത്തർ മരണത്തിനു കീഴടങ്ങിയത്.
ഗുജറാത്തിലെ അഹമ്മദാബാദിൽ 45കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി.
കാഷ്മീരിലെ ശ്രീനഗറിലാണ് രണ്ടാമത്തെ മരണം സംഭവിച്ചത്. ഇതോടെ കാഷ്മീരിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
കോവിഡ് ബാധ; രാജ്യത്ത് രണ്ട് പേർകൂടി മരിച്ചു
09:51 AM Mar 29, 2020 | Deepika.com