ഇ​റാ​നി​ൽ നി​ന്നു​ള്ള 275 പേ​രു​ടെ സം​ഘ​ത്തെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു

09:32 AM Mar 29, 2020 | Deepika.com
ജ​യ്പു​ർ: ഇ​റാ​നി​ൽ നി​ന്നു​ള്ള 275 പേ​രു​ടെ ഇ​ന്ത്യ​ൻ സം​ഘ​ത്തെ നാ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​വ​രെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ രാ​ജ്യ​ത്തേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു വ​ന്ന​ത്.

ഇ​വ​രെ എ​ല്ലാ​വ​രെ​യും ജോ​ധ്പു​രി​ലെ ക​ര​സേ​നാ ക്യാം​പി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ​യാ​ണ് എ​ല്ലാ​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക. ഇ​റാ​നി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ സം​ഘ​മാ​ണ് ഇ​ത്.

നേ​ര​ത്തെ, ഇ​റാ​നി​ൽ നി​ന്നെ​ത്തി​ച്ച 277 പേ​രെ ജോ​ധ്പു​രി​ലെ ക​ര​സേ​നാ ക്യാം​പി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ‌ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.