കൊ​റോ​ണ: ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഭാ​ര്യ രോ​ഗ​മു​ക്ത​യാ​യി

09:33 AM Mar 29, 2020 | Deepika.com
ടൊ​റ​ന്‍റോ: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ത​യാ​യി​രു​ന്ന ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രുഡോ​യു​ടെ ഭാ​ര്യ സോ​ഫി ഗ്രി​ഗോ​യ​ര്‍ രോ​ഗ​മു​ക്ത​യാ​യി. ഫേ​സ്ബു​ക്കി​ലൂ​ടെ സോ​ഫി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഈ ​മാ​സം 12നാ​ണ് ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കോ​വി​ഡ് പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. യു​കെ​യി​ൽ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് സോ​ഫി​യി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യ​ത്.

ഭാ​ര്യ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജ​സ്റ്റി​ന്‍ ട്രു​ഡോ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഇ​രു​വ​രും വീ​ട്ടി​ൽ ത​ന്നെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​ത്.