ക​ളി​ക്കാ​ത്ത​തി​ന്‍റെ വേ(​ദ​ന)​ത​നം; യു​വേ താ​ര​ങ്ങ​ൾ​ക്ക് നാ​ല് മാ​സം ശ​മ്പ​ള​മി​ല്ല

07:36 AM Mar 29, 2020 | Deepika.com
ടൂ​റി​ൻ: കൊ​റോ​ണ വ്യാ​പ​നം മൂ​ലം ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ ക​ഷ്ട​ത്തി​ലാ​യ ത​ങ്ങ​ളു​ടെ ക്ല​ബി​നെ സ​ഹാ​യി​ക്കാ​ൻ യു​വ​ന്‍റ​സ് താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​നും. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​ൻ മൗ​റി​സി​യോ സാ​റി​യും നാ​ല് മാ​സ​ത്തെ വേ​ത​നം വേ​ണ്ടെ​ന്നു​വ​ച്ചു.

ഇ​തോ​ടെ ക്ല​ബി​ന് 80.7 ദ​ശ​ല​ക്ഷം ഡോ​ള​ർ ലാ​ഭി​ക്കാ​നാ​വും. റൊ​ണാ​ൾ​ഡോ, ആ​രോ​ൺ റാം​സി തു​ട​ങ്ങി​യ ക​ളി​ക്കാ​ർ​ക്ക് മാ​ർ​ച്ച്, ഏ​പ്രി​ൽ, മെ​യ്, ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ള​മാ​ണ് ക്ലബ് വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ള്ള സ​മ​യ​ത്ത് ക്ല​ബി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത എ​ടു​ത്തു​കാ​ട്ടി​യ​തി​ന് ക​ളി​ക്കാ​ർ​ക്കും പ​രി​ശീ​ല​ക​നും ന​ന്ദി പ​റ​യു​ന്ന​താ​യി യു​വ​ന്‍റ​സ് അ​റി​യി​ച്ചു.

ജ​ർ​മ​ൻ ക്ല​ബു​ക​ളാ​യ ബ​യേ​ൺ, ബൊ​റൂ​സി​യെ ഡോ​ർ​ട്ട്മു​ണ്ട് എ​ന്നി​വ​രും ക​ളി​ക്കാ​രു​ടെ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.