ക്വാ​റ​ന്‍റൈ​നി​ൽ​നി​ന്ന് ന​ഗ്ന​നാ​യി പു​റ​ത്തി​റ​ങ്ങി ഓ​ടി; വ​യോ​ധി​ക​യെ അ​ടി​ച്ചു​കൊ​ന്നു

07:14 AM Mar 29, 2020 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് പു​റ​ത്തി​റ​ങ്ങി വ​യോ​ധി​ക​യെ അ​ടി​ച്ചു​കൊ​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണി​ക​ണ്ഠ​ൻ (35) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ൺ​പ​തു​വ​യ​സു​ള്ള വ​യോ​ധി​ക​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ്രീ​ല​ങ്ക​യി​ൽ​നി​ന്നും മ​ട​ങ്ങി​വ​ന്ന മ​ണി​ക​ണ്ഠ​ൻ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു.

മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം വ​സ്ത്ര​ങ്ങ​ളെ​ല്ലാം ഉ​രി​ഞ്ഞു​ക​ള​ഞ്ഞ​തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങി ഓ​ടി. വീ​ട്ടി​ൽ​നി​ന്നും നൂ​റു​മീ​റ്റ​റോ​ളം അ​ക​ലേ​ക്ക് ഓ​ടി. ഇ​തി​നി​ടെ വീ​ടി​നു വെ​ളി​യി​ൽ‌ ഇ​രു​ന്ന ഒ​രു വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​നു പി​ന്നി​ൽ അ​ടി​ച്ചു. പ​രി​ക്കേ​റ്റ ഇ​വ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച മ​ര​ണ​പ്പെ​ട്ടു.